കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി: പ്രതിഷേധവുമായി യുവമോർച്ച

കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ പരിഹാരമാവശ്യപ്പെട്ട്​ യുവമോർച്ച ജില്ല കമ്മിറ്റി കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്​ മുന്നിൽ പ്രതിഷേധിച്ചു. ഹൈസ്കൂൾ ജങ്​ഷനിൽനിന്ന്​ പ്രകടനമായി എത്തിയ പ്രവർത്തകർ ബസ് സ്റ്റാൻഡിന് മുന്നിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ കോലം കത്തിച്ചു. യുവമോർച്ച ജില്ല പ്രസിഡന്‍റ്​ വിഷ്ണു പട്ടത്താനം ഉദ്​ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ല ജനറൽ സെക്രട്ടറി പി. അഖിൽ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ ആർ. ശംഭു, ദീപുരാജ്, യു. ഗോപകുമാർ, ഗോകുൽ കരുവ, മണ്ഡലം പ്രസിഡന്‍റുമാർ, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പള്ളിപ്പെരുന്നാൾ കൊടിയേറി കുണ്ടറ: പേരയം സെന്‍റ്​ കുര്യാക്കോസ്​ ഓർത്തഡോക്സ്​ പള്ളിയിൽ ഗീവർഗീസ്​ സഹദായുടെ ഓർമപ്പെരുന്നാളിന് ഫാ. രാജു തോമസിന്‍റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ശനിയാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്​കാരം. സമൂഹബലി, പ്രദക്ഷിണം, വച്ചൂട്ട്, ആശിർവാദം, കൊടിയിറക്ക് എന്നിവയും നടക്കും. വികാരി ഫാ. സോളു കോശി രാജു കാർമികത്വം വഹിക്കും. ഭാരവാഹികൾ കുണ്ടറ: ഇളമ്പള്ളൂർ ഫാത്തിമ മസ്​ജിദ്​ പരിപാലന കമ്മിറ്റി ഭാരവാഹികളായി എ. അഹമ്മദ് കബീർ ചിറയിൽ (പ്രസി.​), സി.എം സെയ്ഫുദ്ദീൻ (സെക്ര.), ഹുസൈനാരുകുട്ടി (ട്രഷ.), സലീം (വൈ.​ പ്രസി.), ഷാജഹാൻ, എസ്​. അമാൻ (ജോ.​ സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.