ഓച്ചിറ: ക്ഷീരദിനത്തോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്‍പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മേയ് 27ന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാർഥികള്‍ക്കായി ഡയറി ക്വിസ്, ചിത്രരചന (പെന്‍സില്‍ ഡ്രോയിങ്) മത്സരങ്ങള്‍ നടത്തും. ഡെയറി ക്വിസ് രാവിലെ 10 മണിക്കും, ചിത്രരചന 11നും ഓച്ചിറ ക്ഷീരോല്‍പന്ന നിർമാണ പരിശീലന വികസന കേന്ദ്രം, കല്ലൂര്‍മുക്ക് എന്‍.എസ്.എസ് കരയോഗമന്ദിരം എന്നിവിടങ്ങളിലായി നടക്കും. വിദ്യാർഥികള്‍ 25ന് വൈകീട്ട് അഞ്ചിന് മുമ്പായി 0476 2698550, 9847437232 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ....kw+kc.... താല്‍ക്കാലിക ഒഴിവ് കൊല്ലം: കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഇലക്ട്രിക്കല്‍ (ലെക്ചറര്‍, ട്രേഡ്‌സ്മാന്‍), മെക്കാനിക്കല്‍ (ലെക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍) എന്നിവയിലേക്ക് മേയ് 24നും കമ്പ്യൂട്ടര്‍ (ലെക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, പ്രോഗ്രാമര്‍, ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍) എന്നിവയിലേക്ക് 25നും ഇലക്ട്രോണിക്സ് (ലെക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) എന്നിവയിലേക്ക് 26നും ഫിസിക്‌സ്, കെമിസ്ട്രി (ലെക്ചറര്‍) തസ്തികയിലേക്ക് 27നുമാണ് അഭിമുഖം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിന്‍റെ മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫിസില്‍ രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0476 2623597.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.