'സർക്കാറിന്‍റെ ലക്ഷ്യം തൊഴിലാളി ക്ഷേമം'

കൊല്ലം: ഇടത് സർക്കാറിന്‍റെ ലക്ഷ്യം തൊഴിലാളി ക്ഷേമമാണെന്നും തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിച്ച് അവർക്കൊപ്പം നിന്നാണ്​ സർക്കാർ പ്രവർത്തിക്കുന്നതെന്നും എം. മുകേഷ് എം.എൽ.എ. ടൗൺ ഹാളിൽ ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്, ക്ഷേമനിധി ബോർഡ് ക്ഷേമനിധി ബോർഡ്​ രജിസ്​ട്രേഷൻ ഇൻസ്​പെക്ടർ ജനറൽ-സെക്രട്ടറി പി.കെ. സാജൻകുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.എസ്. ഷംസുദ്ദീൻ, ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ, ക്ഷേമനിധി ബോർഡ് അംഗം കൊയിലോടൻ രമേശൻ, ജനറൽ സെക്രട്ടറി എ. അൻസാർ, നേതാക്കളായ പി. വേണുഗോപാലൻ, ടി.വി. അനിൽകുമാർ, എസ്. മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും. രാവിലെ 10ന് നടക്കുന്ന വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്​, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ എന്നിവർ സംസാരിക്കും. വൈകീട്ട് മൂന്നിന് ആശ്രാമം മൈതാനിയിൽ നിന്ന് പ്രകടനം ആരംഭിച്ച്​ ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന്, പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സി.ആർ. മഹേഷ്, സുജിത് വിജയൻപിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.