അപേക്ഷ ക്ഷണിച്ചു

കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2020-21 അധ്യയനവര്‍ഷം ഡിഗ്രി, ഡിപ്ലോമ, പി.ജി, പ്രഫഷനല്‍ കോഴ്സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവരില്‍ നിന്ന്​ കാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വെള്ളപേപ്പറില്‍ എഴുതി തയാറാക്കിയ ക്ഷേമനിധി അംഗത്തിന്‍റെ ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ, വിദ്യാർഥിയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡ്, അപേക്ഷകനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന എസ്.എസ്.എല്‍.സി ബുക്ക്/റേഷന്‍ കാര്‍ഡ്, രണ്ട് പേരുടെയും ആധാര്‍ കാര്‍ഡ്, ക്ഷേമനിധി അംഗത്തിന്‍റെ പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ആറിന് മുമ്പായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം 691001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ chiefofficecashew@gmail.com എന്ന ഇ-മെയിലിലോ നല്‍കണം. വിവരങ്ങള്‍ക്ക്: 0474 2743469. ഓണ്‍ലൈനായി അപേക്ഷിക്കാം കൊല്ലം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ വരാത്ത കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ​േമയ് 19 മുതല്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കൂവെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജൂണ്‍ 30 വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.