താലൂക്കിൽ വിതരണം ചെയ്യുന്നത് 687 പട്ടയം പുനലൂർ: പുനലൂരിൽ 18ന് നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ലപട്ടയമേളയും േമയ് 31 ലേക്ക് മാറ്റിയതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ മേള ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ, ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെ പങ്കെടുക്കും. മേള നീട്ടിവെച്ചെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതിന് പന്തലിന്‍റെ നിർമാണം ആരംഭിച്ചു. മേളയിൽ ജില്ലയിലെ വിവിധ താലൂക്കുകളിലെ 1150 ഓളം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 687 പട്ടയങ്ങൾ പുനലൂർ താലൂക്കിലേതാണ്. ഇതിൽ പേപ്പർമിൽ പട്ടയം 565, മരംവെട്ടിത്തടം, കമ്പംകോട് ഉൾപ്പെടെ 107 എൽ.എ പട്ടയങ്ങൾ, 11 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങൾ, നാല് മുനിസിപ്പൽ പട്ടയങ്ങൾ എന്നിവ ഉൾപ്പെടും. പത്തനാപുരം താലൂക്കിൽപെടുന്ന 191 പേപ്പർമിൽ പട്ടയങ്ങളും വിതരണം ചെയ്യും. പുനലൂർ താലൂക്കിൽപെട്ട പേപ്പർമിൽ പട്ടയങ്ങൾ വിതരണത്തിന് തയാറായി. കാഞ്ഞിരമലയിലെ 404 പട്ടയങ്ങൾ തഹസിൽദാർ ഒപ്പിട്ടുകഴിഞ്ഞു. കല്ലുമലയിലെ 161 പട്ടയങ്ങളുടെ നടപടിയും അടുത്ത ദിവസം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.