പുനലൂർ: തോട്ടം തൊഴിലാളികളുടെ ശമ്പള വർധന നടപ്പാക്കാൻ പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി യോഗങ്ങളിൽ തീരുമാനമാകാത്തതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റീഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ, തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. മൂന്ന് വർഷത്തിൽ ഒരിക്കൽ പി.എൽ.സി സെറ്റിൽ മൻെറിലൂടെയാണ് തോട്ടം തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത്. എന്നാൽ കഴിഞ്ഞതവണ പി.എൽ.സി യോഗം പല തവണ കൂടിയിട്ടും ശമ്പള കരാർ ഉണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതാകട്ടെ റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ അടക്കം ചില എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിട്ടുമില്ല. 2020 ഡിസംബറിൽ ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞ് ശമ്പളം വർധിപ്പിക്കാൻ പി.എൽ.സിയുടെ യോഗം പല പ്രാവശ്യം പേരിനുവേണ്ടി കൂടിയെങ്കിലും ശമ്പള വർധന തീരുമാനമായിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിന്തരമായി ഇടപെട്ട് മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിപ്പിച്ച് നൽകാൻ തയാറാകണമെന്ന് യൂനിയനുകളുടെ ജനറൽ സെക്രട്ടറി സി. അജയപ്രസാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.