കാർ വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ച പ്രധാന പ്രതി അറസ്റ്റിൽ

ഓച്ചിറ: പഴയ കാർ വാങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പ്രയാർ കളീയ്ക്കൽ വീട്ടിൽ ഷാനവാസ് എന്ന ഷാൻ (29) ആണ്​ പിടിയിലായത്​. ജനുവരി 31ന് രാത്രി എട്ടിന് ഓച്ചിറ വലിയകുളങ്ങരയിലാണ് സംഭവം. പഴയ കാർ കച്ചവടം നടത്തുന്ന കെ ആൻഡ്​ കെ എന്ന സ്ഥാപനത്തിലേക്ക് എറണാകുളം പള്ളുരുത്തി നമ്പ്യാപുരം കരിയാബിയത്തോടി വീട്ടിൽ നുഫൈസിന്‍റെ (24) കൈവശമുള്ള കാർ വിലക്ക്​ വാങ്ങിയിരുന്നു. എന്നാൽ, വണ്ടിയുടെ രേഖകൾ നുഫൈസ് കൈമാറാത്തതിനെ തുടർന്ന് ഷാനവാസും കൂട്ടുപ്രതികളായ അരുൺ, അഭിരാം, ഷെമിം എന്നിവരും ചേർന്ന് എറണാകുളത്ത് വൈറ്റിലയിലെത്തി നുഫൈസിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിലാണ്​ ഷാനെ ഓച്ചിറ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.​ കേസിലെ മറ്റ് പ്രതികളായ അരുൺ, അഭിരാം, ഷെമീം എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഷാനെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.