കുന്നിക്കോട്: നവീകരണം പൂര്‍ത്തിയായ തലവൂർ പഞ്ചായത്തിലെ പിടവൂർ വാർഡിലെ ആശാഭവൻ-അരുവിത്തറ റോഡ് ജില്ല പഞ്ചായത്തംഗം അനന്തുപിള്ള ഉദ്ഘാടനം ചെയ്തു. എറെ നാളായി തകര്‍ന്നുകിടന്ന പാതയിലൂടെ ഗതാഗതം ബുദ്ധിമുട്ടിലായിരുന്നു. ജില്ല പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത അനിമോൻ സ്വാഗതം പറഞ്ഞു. അനിമോൻ, സിന്ധു ബിജു, ലതി വിജയൻ, ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.