കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗവും ബോധവത്കരണ സെമിനാറും റോഡ് ഷോയും ഞായറാഴ്ച നടക്കും. രാവിലെ 10ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ സ്വർണവില വ്യതിയാനത്തെ തുടർന്ന് നഷ്ടം വരാതെ എങ്ങനെ വ്യാപാരം ചെയ്യാം എന്നതിൽ എം.സി.എക്സ് ബുള്ളിയൻ ഹെഡ്ജിങ് ബോധവത്കരണ ക്ലാസ്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ രണ്ട് മുതൽ നാല് വരെ എറണാകുളത്ത് അങ്കമാലി അഡ്ലക്സ് കൺെവൻഷൻ സെന്‍ററിൽ നടക്കുന്ന സ്വർണ വ്യാപാര പ്രദർശനത്തിന്‍റെ റോഡ് ഷോ എന്നിവയും നടക്കും. ജില്ല പ്രസിഡൻറ് എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി, എം.സി.എക്സിന്‍റെ കേരള മേധാവി ബിജു ഗോപിനാഥ്, യുനൈറ്റഡ് എക്സിബിഷൻ ഡയറക്ടർ വി.കെ. മനോജ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.