കൊല്ലം: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് 'ഫോമ' കേരള കൺവെൻഷൻ വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫോമ വനിതാഫോറം നഴ്സിങ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുളള സ്കോളർഷിപ് പദ്ധതിയുടെ ആദ്യ ഗഡുവായി 20 ലക്ഷം രൂപ മന്ത്രി വി. ശിവൻകുട്ടി കൈമാറും. സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം നാലിന് കൊല്ലം ഓർക്കിഡ് ബീച്ച് റിസോർട്ടിൽ നടക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം നാലിന് കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തൽ പ്രദർശനം നടത്തും. 80 അടി വീതിയുള്ള ഭീമൻ കഥകളി പട്ടവും 40 അടി വ്യാസമുള്ള സർക്കിൾ പട്ടവും ഇതിൽ ഉണ്ടാവും. ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ നേതൃത്വം നൽകും. കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്, ഫോമ ജോയന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, ജൂണ തോമസ്, പി.കെ. രാജേന്ദ്രൻ, ഷിജി ജയിംസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.