ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തെ സംബന്ധിച്ച് പരിശീലനം

കൊല്ലം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളെ സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്​ഥർക്ക് പ്രത്യേക പരിശീലനം നൽകി. സംസ്​ഥാന ഭിന്നശേഷി കമ്മീഷണറേറ്റും കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസും ചേർന്നാണ് പരിശീലന ക്ലാസ്​ നടത്തിയത്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം അഡീ. എസ്​.പി സോണി ഉമ്മൻകോശി അധ്യക്ഷത വഹിച്ചു. സംസ്​ഥാന ഭിന്നശേഷി കമീഷണറും മുൻ ജില്ല ജഡ്ജിയുമായ എസ്​.എച്ച്. പഞ്ചാപകേശൻ ക്ലാസ്​ നയിച്ചു. സി. ദേവരാജൻ, എച്ച്. മുഹമ്മദ്ഖാൻ, ആർ. രതീഷ്, ബി.ഷെഫീക്ക് എന്നിവർ പങ്കെടുത്തു. സഹോദരനെ ആക്രമിച്ച യുവാവ് പിടിയിൽ കൊല്ലം: സഹോദര‍​ൻെറ മുഖാസ്​ഥി അടിച്ചുതകർത്ത യുവാവിനെ പൊലീസ്​ പിടികൂടി. തൃക്കടവൂർ കുരീപ്പുഴ കല്ലുവിള പടിഞ്ഞാറ്റതിൽനിന്ന് നീരാവിൽ ആക്കൽകായൽവാരത്ത് വാടകക്ക്​ താമസിക്കുന്ന അർജുനനാണ് പിടിയിലായത്. ഇളയ സഹോദരൻ അജയനെയാണ് ആക്രമിച്ചത്. നിർമാണ തൊഴിലാളികളായ ഇരുവരും ഒരുമിച്ച് വാടകക്ക്​ താമസിച്ച് വരുകയായിരുന്നു. അജയൻ ഉപയോഗിച്ചുവരുന്ന മുഴക്കോൽ ചോദിച്ച് കൊടുക്കാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് ആക്രമിച്ചത്. സമീപത്ത് കിടന്ന തടികഷണം എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ യുവാവി‍ൻെറ നെറ്റിയിലും വലത് കണ്ണിന് മുകളിലുമുളള അസ്​ഥിക്കും പൊട്ടലുണ്ടായി. ഗുരുതര പരിക്കേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ്​ ഓഫിസർ നകുൽ രജേന്ദ്രദേശ്​മുഖി‍ൻെറ നേതൃത്വത്തിൽ അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജൻ സബ് ഇൻസ്​പെക്ടർമാരായ വി. അനീഷ്, എൻ.ജെ. ഹരികുമാർ, ഫാദിൽ റാൻ, സാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.