മധുരഗ്രാമമാകാൻ വടക്കേക്കര

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുക ലക്ഷ്യത്തോടെ ആരംഭിച്ച 'മധുര ഗ്രാമം' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തി​െൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നടാനാവശ്യമായ മധുരക്കിഴങ്ങ് വള്ളികളുടെ (തലകൾ) വിതരണം പുരോഗമിക്കുകയാണ്. ആദ്യഘട്ടം എന്ന നിലയിൽ 8000 ത്തോളം വള്ളികൾ വിതരണം ചെയ്തു. മൂന്ന് മാസം കൊണ്ട് പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളിൽ മധുരക്കിഴങ്ങ് വിളയിച്ചെടുക്കുവാൻ കഴിയും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫിസ് മട്ടുപ്പാവിലും, മടപ്ലാത്തുരുത്ത് പടിഞ്ഞാറ് വാർഡിലും മധുരക്കിഴങ്ങ് നടീൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻറിസ്​റ്റ്​ ഡോ. ജി. ബൈജു പദ്ധതി വിശദീകരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.സി. ഹോച്ച്മിൻ, മേഴ്സി സനൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.ഡി. മധുലാൽ, കെ.വി. പ്രകാശൻ, കൃഷി ഓഫിസർ എൻ.എസ്. നീതു, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ടെക്നിക്കൽ അസിസ്​റ്റൻറ്​ റെജിൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കൃഷി അസിസ്​റ്റൻറുമാരായ വി.എസ്. ചിത്ര, എസ്.കെ. ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Sweet village programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.