എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മ​ര​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ന​സ്രേ​ത്ത് ഹി​ല്‍ പോ​സ്റ്റ്​ ക​രി​ക്കു​ലം വീ​ട്ടി​ല്‍ ഡി​നോ ബാ​ബു​വി​നെ (33) അ​റ​സ്റ്റ്​ ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച പൂ​ണി​ത്തു​റ പേ​ട്ട മെ​ട്രോ സ്റ്റേ​ഷ​നു​സ​മീ​പം​വെ​ച്ച് 43.84 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് ഐ.​ടി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ല​ഹ​രി വി​ല്‍പ​ന​യി​ലേ​ക്ക് ക​ട​ന്ന​ത്.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സേ​തു​രാ​മ​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ശ​ശി​ധ​ര​ന്റെ നി​ര്‍ദേ​ശാ​നു​സ​ര​ണം മ​ര​ട് പൊ​ലീ​സും കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.