അറസ്റ്റിലായ പ്രതികള്‍
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
മരട്: പേട്ട മെട്രോ സ്റ്റേഷന് സമീപത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരാണ് പിടിയിലായത്. കാര്‍ത്തികിന്റെ പക്കല്‍നിന്ന് 450 മില്ലി ഗ്രാം എം.ഡി.എം.എയും ഷൈനിന്റെ പക്കല്‍നിന്ന് എട്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു.കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മരട് സ്റ്റേഷന് എസ്.ഐ റിജിന്‍ എ. തോമസ്, സി.പി.ഒ വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.