ഫൈ​സ​ല്‍

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

മ​ര​ട്: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ മു​ട​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഈ​രാ​റ്റു​പേ​ട്ട ഫൈ​സ​ല്‍ എ​ന്ന മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ​യാ​ണ് ക​ണ്ണൂ​രി​ല്‍നി​ന്നും മ​ര​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 16ന് ​ച​മ്പ​ക്ക​ര മാ​ര്‍ക്ക​റ്റി​ന് സ​മീ​പം വ​ണ്ടി​പ്പേ​ട്ട റോ​ഡി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മൂ​ന്ന്​ ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ച്ച ചെ​യ്ത കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

എ​റ​ണാ​കു​ളം അ​സി. ക​മീ​ഷ​ണ​ര്‍ രാ​ജ്കു​മാ​റി​ന്‍റെ​യും മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ന​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ റി​ജി​ന്‍, എ.​എ​സ്.​ഐ സ​ജീ​വ്, എ​സ്.​സി.​പി.​ഒ വി​നോ​ദ് വാ​സു​ദേ​വ​ന്‍, സി.​പി.​ഒ അ​രു​ണ്‍രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.