തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ അജ്ഞാതന്‍
വീണെന്ന സംശയത്തില്‍ സ്കൂബ സംഘം തിരച്ചില്‍ നടത്തുന്നു
ക്ഷേത്രക്കുളത്തില്‍ ഒരാള്‍ വീണെന്ന് സംശയം: ആരെയും കണ്ടെത്താനായില്ല
മരട്: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ അജ്ഞാതന്‍ വീണെന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയത് മണിക്കൂറുകളോളം. ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച തിരച്ചില്‍ ഉച്ചക്ക് 2.30 വരെ തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.
ക്ഷേത്രക്കുളത്തിന്റെ കല്പടവില് ചെരിപ്പ്, ബനിയന്, സൈക്കിള്‍ എന്നിവ ക്ഷേത്രാധികാരികളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ആരെങ്കിലും കുളത്തില്‍ വീണതാകാമെന്ന സംശയമുദിച്ചത്. സമീപത്ത് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീട് ക്ഷേത്രാധികാരികള്‍ പനങ്ങാട് പൊലീസിനെയും മറ്റും വിവരമറിയിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ ശാന്തിക്കാരന് സൂര്യ പറഞ്ഞു. ഫയര്‍ഫോഴ്സിനെയും സ്കൂബ ടീമിനെയും പൊലീസ് സംഘം വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, രണ്ടര മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.