കുമ്പളം ടോള്‍ പ്ലാസയില്‍ മരത്തടികള്‍ കയറ്റിവന്ന ലോറി അമിതഭാരം മൂലം മുൻഭാഗം പൊങ്ങിയപ്പോള്‍
Posted On
date_range Updated On
date_range അമിതഭാരം കയറ്റിവന്ന ലോറി മുൻഭാഗം പൊങ്ങി ടോൾ പ്ലാസയിൽ കുടുങ്ങി
മരട്: കുമ്പളം ടോള്‍ പ്ലാസയില്‍ അമിതഭാരം മൂലം ലോറിയുടെ മുന്‍ഭാഗം ഉയര്‍ന്നു പൊങ്ങി. അമിതഭാരം കയറ്റി വന്ന ലോറി ദേശീയപാത ബൈപ്പാസിലെ കുമ്പളം ടോള്‍ പ്ലാസയില്‍ പ്രവേശിക്കുന്ന ഭാഗത്തെ വേഗത നിയന്ത്രണ ഹമ്പില്‍ കയറിയതോടെ മുന്‍ഭാഗം പൊങ്ങുകയായിരുന്നു.
അരൂര്‍ ഭാഗത്തു നിന്നും മരത്തടികള്‍ കയറ്റിവന്ന മിനിലോറിയാണ് ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്. ഇതോടെ ലോറി റോഡില്‍ നിന്നും നീക്കാന്‍ കഴിയാത്ത സ്ഥിതിയായി. ടോളിലെ ഈ വഴിയിലേക്കുള്ള ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. ലോറിയില്‍ നിന്നും തടിക്കഷണങ്ങള്‍ നീക്കിയ ശേഷമാണ് വാഹനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.