Posted On
date_range Updated On
date_range കെ.പി.സി.സി. വിലക്ക് ലംഘിച്ചു കോൺഗ്രസ് (ഐ) ഗ്രൂപ്പ് യോഗം: പരാതി നൽകി
മരട്: കെ.പി.സി.സി. വിലക്ക് ലംഘിച്ചു കുമ്പളത്ത് കോൺഗ്രസ് (ഐ) ഗ്രൂപ്പ് യോഗം ചേർന്നത്തിനെതിരെ പരാതി. കുമ്പളം പഞ്ചായത്ത് മെമ്പർ എം. എം.ഫൈസൽ, മുൻ പഞ്ചായത്ത് പ്രസിഡൻറ് സത്യൻ, വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് പറക്കാടൻ, സർവ്വീസ് സഹകരണ ബോർഡ് മെമ്പർ ഷീജ പ്രസാദ് ഉൾപെടെയുളവരാണ് പനങ്ങാട് ഷീജ പ്രസാദിൻ്റെ വീട്ടിൽ യോഗം ചേർന്നത്.
ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പളം മണ്ഡലം കമ്മിറ്റി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. കൂടാതെ ഞായറാഴ്ച മണ്ഡലം കമ്മിറ്റി നടത്തിയ നേതൃയോഗത്തിൽ ആരോപണ വിധേയനായ ശ്രീജിത്ത് പറക്കാടനെ പങ്കെടുപ്പിച്ചതിലും മണ്ഡലം കമ്മിറ്റിയിൽ ബഹളം ഉണ്ടാക്കുകയും യോഗം അലസിപ്പിരിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.