വിനയകുമാര്‍
Posted On
date_range Updated On
date_range നിരോധിത പുകയില വില്പന: യുവാവ് പിടിയില്‍
മരട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി വിനയകുമാറാണ്(35) പിടിയിലായത്.
പ്രതിയുടെ പക്കല്‍നിന്നും 120 പാക്കറ്റോളം കണ്ടെടുത്തു. മരട് മാങ്കായി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തുന്നുവെന്ന് മരട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.സനലിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.