ഉബർ ഓട്ടോ ഓടിയതിന് പിഴ ചുമത്തിയതായി പരാതി

മ​ര​ട്: ഉ​ബ​ർ ഓ​ട്ടോ തൊ​ഴി​ലാ​ളി​യി​ൽ​നി​ന്ന്​ പെ​ർ​മി​റ്റി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ഴ ചു​മ​ത്തി.

മ​ര​ട് അ​യി​നി ടെ​മ്പി​ൾ റോ​ഡി​ൽ തോ​മ​സു​പു​ര​ത്ത് താ​മ​സി​ക്കു​ന്ന സു​നി​ത്തി​ൽ​നി​ന്നു​മാ​ണ് എം.​വി.​ഡി 3000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​നി​ത് ഓ​ട്ടോ വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടു​ള്ളൂ. സ്റ്റാ​ൻ​ഡ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ബ​ർ അ​റ്റാ​ച് ചെ​യ്താ​ണ് ഓ​ടി​ക്കു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​ടി.​ഒ പ​രി​ധി​യി​ലാ​ണ് പെ​ർ​മി​റ്റ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​കാ​ക്ക​നാ​ട് രാ​ജ​ഗി​രി സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഉ​ബ​ർ ട്രി​പ് എ​ടു​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ർ​മി​റ്റി​ല്ലെ​ന്ന് കാ​ണി​ച്ച് 3000 രൂ​പ പി​ഴ ചു​മ​ത്തി​യ​തെ​ന്ന് സു​നി​ത് പ​റ​ഞ്ഞു. രേ​ഖ​ക​ൾ എ​ല്ലാം ശ​രി​യാ​ണെ​ന്നും വാ​ഹ​ന​ത്തി​ന് ലോ​ൺ ഉ​ള്ള​താ​യും ഇ​നി​യും പി​ഴ ചു​മ​ത്തു​മോ എ​ന്ന പേ​ടി​യി​ൽ വീ​ട്ടി​ൽ ഇ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും സു​നി​ത് പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ എ​വി​ടെ നി​ന്നും ട്രി​പ് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഉ​ബ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് വാ​ഹ​ന​മി​ട്ട് ഉ​ബ​ർ വ​ഴി ട്രി​പ് എ​ടു​ക്കു​ന്ന​ത് പ​തി​വാ​കു​ക​യും മ​ണി​ക്കൂ​റു​ക​ൾ സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​കി​ട​ക്കു​ന്ന​വ​ർ നോ​ക്കി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജേ​ഷ് പ​റ​ഞ്ഞു.

മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്ന് വ​ന്ന് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന​ടു​ത്തു​നി​ന്നും മ​റ്റും ഉ​ബ​ർ ഓ​ട്ടോ ട്രി​പ് എ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് താ​ക്കീ​ത് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എം.​വി.​ഡി, ട്രാ​ഫി​ക്, പൊ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പാ​ലാ​രി​വ​ട്ടം സ്റ്റാ​ൻ​ഡ്​ സി.​ഐ.​ടി.​യു ഓ​ട്ടോ തൊ​ഴി​ലാ​ളി അ​ൻ​സാ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Complaint about being fined for driving an Uber auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.