നിയന്ത്രണംവിട്ട കാർ ദേശീയപാതയോരത്തെ ഓവുചാലിൽ വീണു

മരട് (കൊച്ചി): ദേശീയപാതയിൽ കണ്ണാടിക്കാട് കാർ നിയന്ത്രണംവിട്ട് ഓവുചാലിൽ വീണു. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും വൈറ്റിലയിലേക്ക് വരുന്നതിനിടെ ഇന്ന് വെളുപ്പിന് മൂന്നോടെയായിരുന്നു അപകടം.

ദേശീയപാതയിൽ നിന്ന് നിയന്ത്രണംവിട്ട കാർ സർവിസ് റോഡ് മറികടന്ന് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. തൊട്ടടുത്തുള്ള തോട്ടിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Tags:    
News Summary - car accident in maradu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.