കു​ണ്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍ ഐ​ല​ൻ​ഡ്​ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ലോ​റി​യു​ടെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച നി​ല​യി​ല്‍

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ലോ​റി​യു​ടെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ചു; ഒ​ഴി​വാ​യ​ത് വ​ന്‍ദു​ര​ന്തം

മ​ര​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ചു, ഒ​ഴി​വാ​യ​ത് വ​ന്‍ദു​ര​ന്തം. കു​ണ്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30യോ​ടെ​യാ​ണ് സം​ഭ​വം. ലോ​ഡു​മാ​യി കു​ണ്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍നി​ന്ന്​ ഐ​ല​ൻ​ഡ്​ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ലോ​റി​യു​ടെ പി​ന്‍ഭാ​ഗ​ത്തെ വ​ല​തു​വ​ശ​ത്തെ ട​യ​ര്‍ ഊ​രി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ പോ​കാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി.

മെ​റ്റ​ലു​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​ ഐ​ല​ൻ​ഡ്​ ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ കു​ണ്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ല്‍നി​ന്ന് തി​രി​യു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​ര്‍ മേ​ല്‍പാ​ല​ത്തി​ന് താ​ഴെ വെ​ച്ച് ട​യ​ര്‍ ഊ​രി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട വാ​ഹ​ന യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ഡ്രൈ​വ​റോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഡ്രൈ​വ​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത്. ഉ​ട​നെ വാ​ഹ​നം നി​ര്‍ത്തി​യെ​ങ്കി​ലും മ​റു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ട​യ​റും തെ​റി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യി​ല്‍ അ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വീ​ല്‍ ഞെ​ട്ടു​ക​ള്‍ ഒ​ടി​ഞ്ഞ​താ​ണ് ട​യ​ര്‍ അ​ഴി​ഞ്ഞു​പോ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. 

Tags:    
News Summary - accident in maradu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.