ബ്ലഡ് ക്യാൻസർ ബാധിച്ച കുഞ്ഞ് ചികിത്സ സഹായം തേടുന്നു

 മരട്: ബ്ലഡ് ക്യാൻസർ ബാധിച്ച നിർധന കുടുംബത്തിലെ കുഞ്ഞ് ചികിത്സാ സഹായം തേടുന്നു. മരട് നഗരസഭയിൽ 26-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദിനിയുടെ മകൻ അനിരുദ്ധാ(5)ണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും അടങ്ങിയതാണ് വിനോദിനിയുടെ കുടുംബം. എത്രയും പെട്ടെന്ന് ബോൺമാരോ ട്രാൻസ്പ്ലാന്റ് വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് 40 ലക്ഷം രൂപ ചിലവുണ്ട്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിലാണ് ബോൺമാരോ ട്രാൻസ്പ്ലാന്റ് നടത്തേണ്ടത്.

40 ലക്ഷം രൂപ ഈ നിർധന കുടുംബത്തിന് താങ്ങാവുന്നതിൽ ഏറെയാണ്. ചികിത്സയ്ക്കായി അനിരുദ്ധിന്‍റെ കുടുബം സുമനസ്സുകളുടെ കാരുണ്യം തേടിയിരിക്കുകയാണ്. ധനസമാഹരണത്തിനായി ഡിവിഷൻ കൗൺസിലർ റിയാസ് കെ.മുഹമ്മദ്, അനിരുദ്ധിന്റെ മാതാവ്, വിനോദിനി.സി എന്നിവരുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ മരട് ബ്രാഞ്ചിൽ ജോയിന്റ് എസ്സ് /ബി.അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ- 62640100012549, IFSC Code-BARB0VJNETT. EC-TPRA-1 

Tags:    
News Summary - A baby with blood cancer seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.