Posted On
date_range Updated On
date_range എറണാകുളത്തിെൻറ വാക്സിൻ ക്ഷാമത്തിന് പരിഹാരം: 20,000 ഡോസ് വാക്സിൻ എത്തി
കാക്കനാട്: എറണാകുളം ജില്ലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി. 20,000 ഡോസ് വാക്‌സിൻ കൂടുതലായി ജില്ലയിൽ എത്തിയതോടെയാണ് വാക്സിൻ ക്ഷാമത്തിന് പരിഹാരമായത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്.
കഴിഞ്ഞദിവസം ജില്ലയിലെ വാക്സിൻ തീർന്നതിനാൽ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ വീണ്ടും വാക്സിൻ വിതരണം പുനരാരംഭിക്കും. ഇതുവരെ 8, 39,000 ആളുകളാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.