പറവൂർ: ‘മിഷൻ ഹൈവേ’ പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത-66 നിർമാണത്തിന് കല്ലിടൽ അനിശ്ചിതത്വത്തിൽ. ദേശീയപാതക്ക് സ്കെച് തയാറാക്കിയ ബംഗളൂരു കേന്ദ്രമായ ഫീഡ്ബാക് ഇൻഫ്ര കമ്പനിയിലെ ജീവനക്കാർ കോവിഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എത്തുമ്പോൾ നിരീക്ഷണത്തിൽ കഴിയേണ്ടതിനാലാണിത്. ഒരാഴ്ചയോളം കല്ലിടൽ വൈകുമെന്നാണ് സൂചന.
തിങ്കളാഴ്ച ആരംഭിച്ച് 26നകം പൂർത്തിയാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, മുമ്പുള്ള സ്കെച്ചിൽനിന്ന് വ്യത്യാസമുള്ളതിനാൽ കല്ലിട്ട പലസ്ഥലങ്ങളിലും വീണ്ടും ഇടണം. കല്ലിടൽ ഇടപ്പള്ളി മുതൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് നന്ത്യാട്ടുകുന്നത്ത് ലാൻഡ് അക്വസിഷൻ െഡപ്യൂട്ടി കലക്ടറുടെ പ്രത്യേക ഓഫിസുണ്ട്.
കല്ലിട്ടശേഷം സർവേ പൂർത്തിയാക്കി ത്രീഡി വിജ്ഞാപനം ഇറക്കിയശേഷമാണ് സ്ഥലം ദേശീയപാത അതോറിറ്റിക്ക് കൈമാറുക. നവംബർ 30നകം സ്ഥലം ഏറ്റെടുത്തുനൽകണമെന്ന് നിർദേശം നൽകിയിരുന്നു. ഒക്ടോബർ പത്തിനുമുമ്പ് ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകുകയോ കോടതിയിൽ കെട്ടിവെക്കുകയോ ചെയ്യുമെന്ന് കഴിഞ്ഞദിവസം കലക്ടർ വ്യക്തമാക്കി.
സ്ഥലം ഏറ്റെടുക്കലിെൻറ ആദ്യപടിയായ ത്രിഎ വിജ്ഞാപനം ഫെബ്രുവരിയിൽ പുറത്തിറക്കി. 2021 ഫെബ്രുവരിക്കുള്ളിൽ ത്രീഡി വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ ത്രീഎ വിജ്ഞാപനം റദ്ദാകും. സമയബന്ധിതമായി ത്രീഡി വിജ്ഞാപനം ഇറക്കാൻ കഴിയാതിരുന്നതുമൂലം ഒരുതവണ ത്രീഎ വിജ്ഞാപനം റദ്ദായതാണ്. തുടർന്നാണ് ഫെബ്രുവരിയിൽ വീണ്ടും ഇറക്കിയത്.
എല്ലാ വില്ലേജുകളുടെയും ഒരുമിച്ച് ത്രീഡി വിജ്ഞാപനം ഇറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓരോ വില്ലേജ് പ്രകാരം ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചേക്കും. കണയന്നൂർ, പറവൂർ താലൂക്കുകളിലെ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഭാഗത്ത് 24 കി.മീറ്ററിലാണ് സ്ഥലം ഏറ്റെടുക്കുക. നന്ത്യാട്ടുകുന്നത്തെ ഓഫിസിലെ െഡപ്യൂട്ടി കലക്ടർ, യൂനിറ്റ്-ഒന്ന് തഹസിൽദാർ, സീനിയർ ക്ലർക്ക് എന്നിവർ മേയ് 31ന് വിരമിച്ചതിനെത്തുടർന്ന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.