അമ്പാട്ടുകാവ് തുരങ്കപാതക്ക് കണ്ടെത്തിയ സ്ഥലം. ഇവിടെയാണ് മുൻ എം.പി ഇന്നസെൻറ് തറക്കല്ലിട്ടത്
ആലുവ: തറക്കല്ലിട്ട് മൂന്നര വർഷം കഴിഞ്ഞിട്ടും ചൂര്‍ണിക്കര പഞ്ചായത്തിലെ ജനങ്ങളുടെ സ്വപ്‌നപദ്ധതിയായ അമ്പാട്ടുകാവ് തുരങ്കപാത പദ്ധതി യാഥാർഥ്യമായില്ല. റെയില്‍വേ ട്രാക്കും ദേശീയപാതയും വന്നതോടെ രണ്ട് വശത്തായി മുറിഞ്ഞുപോയ പഞ്ചായത്തിെൻറ സ്വപ്‌നപദ്ധതിയായിരുന്നിത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ജനുവരി നാലാം തീയതി നിർമാണോദ്ഘാടനം അന്നത്തെ എം.പി ഇന്നസെൻറാണ് നിര്‍വഹിച്ചത്.
പഞ്ചായത്തിെൻറ കിഴക്ക് വാഹനവുമായി എത്തിേച്ചരാന്‍ ആലുവയിലൂടെയോ കളമശ്ശേരിയിലൂടെയോ മാത്രമാണ് സാധിച്ചിരുന്നത്. കമ്പനിപ്പടിയില്‍ ഒരു തുരങ്കപാതയുണ്ടെങ്കിലും അതിലൂടെ ചെറുകാറുകള്‍ക്ക് മാത്രമാണ് പോകാന്‍ സാധിക്കുന്നത്. ഇതോടെയാണ് അമ്പാട്ടുകാവ് കേന്ദ്രീകരിച്ച് തുരങ്കപാതയെന്ന ആവശ്യം ഉയര്‍ന്നത്. അമ്പാട്ടുകാവ് ഭാഗത്ത് റെയില്‍വേ ട്രാക്കിന് വളവുണ്ട്. ഇവിടെയെത്തുന്ന ട്രെയിനുകള്‍ ട്രാക്ക് മുറിച്ചുകടക്കുന്ന കാൽനടക്കാരുടെ ശ്രദ്ധയില്‍പെടാറില്ല. ഇങ്ങനെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 10 വര്‍ഷം മുമ്പ് അമ്പാട്ടുകാവ് പാതക്ക് പഞ്ചായത്ത് അധികൃതര്‍ 63.80 ലക്ഷം രൂപ റെയില്‍വേയില്‍ അടച്ചു. മെട്രോ യാര്‍ഡിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ടത്ത് മറ്റൊരു തുരങ്കപാത നിർമാണം ആരംഭിച്ചതോടെയാണ് അമ്പാട്ടുകാവ് വിസ്മൃതിയിലായത്.
അമ്പാട്ടുകാവില്‍ പുഷ് ത്രൂ മാതൃകയില്‍ തുരങ്കപാത നിര്‍മിക്കുന്നതിന് റെയില്‍വേ നേരേത്ത 93 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കിയിരുന്നു. പിന്നീട് നിര്‍മാണ ചെലവ് ഒരു കോടിയിലധികമായി ഉയര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.