Posted On
date_range Updated On
date_range അലാറം മുഴങ്ങി; മോഷ്ടാവ് മുങ്ങി
ആലുവ: മോഷണശ്രമത്തിനിടെ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് മുങ്ങി. പറവൂർ കവലയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം പുലർച്ച രേണ്ടാടെയാണ് സംഭവം.
ഷട്ടറിെൻറ താഴ് തകർത്ത് മോഷ്ടാവ് അകത്ത് കടന്നശേഷം മേശ കുത്തിത്തുറക്കാൻ ശ്രമിച്ചപ്പോഴാണ് അലാറം മുഴങ്ങിയത്. ഇതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി മുങ്ങി.
സി.സി ടി.വിയിൽ പ്രതിയെ കാണാമെങ്കിലും മുഖം വ്യക്തമല്ല. നഷ്ടം സംഭവിക്കാത്തതിനാൽ സ്ഥാപന അധികൃതർ പൊലീസിൽ രേഖാമൂലം പരാതി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.