കാർ സമ്മാനം ലഭിച്ചെന്ന പേരിൽ ലഭിച്ച വ്യാജ സമ്മാനക്കൂപ്പൺ

ഓൺലൈൻ സമ്മാന തട്ടിപ്പ്​: പൊലീസ് അന്വേഷണം ഊർജിതമാക്കി

ആലുവ: ഓൺലൈൻ സമ്മാന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് റൂറൽ ജില്ല പൊലീസ് അന്വേഷണം ഊർജിതമാക്കി. സമ്മാനങ്ങളുടെ പേരിൽ നിരവധി പേർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതോടെയാണ് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്.

ഓൺലൈൻ കമ്പനികളുടെ വ്യാജ പേരിൽ സമ്മാനത്തട്ടിപ്പ് നടത്തുന്ന സംഘം ഉപയോക്താക്കളുടെ പേരുകൾ ശേഖരിക്കുന്നത് കാൾ സെൻററുകളിൽ നിന്നാണെന്നാണ് കരുതുന്നത്. റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതായാണ് സൂചന.

ഓൺലൈൻ പർച്ചേസ് നടത്തുന്നവരെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തണമെങ്കിൽ ഇത്തരം വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

വ്യാജ ലേബലുകൾ അച്ചടിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ ഓൺലൈനിൽ വാങ്ങിയവരെ തേടി ഗിഫ്‌റ്റ് വൗച്ചറുകളും എസ്.എം.എസും എത്തുന്നതാണ് തട്ടിപ്പ് തിരിച്ചറിയാൻ വൈകുന്നത്. അപ്പോഴേക്കും ജി.എസ്.ടി, പ്രോസസിങ്​ ഫീ, ഹാൻഡിലിങ്​ ചാർജ് എന്നൊക്കെ പറഞ്ഞ് നല്ലൊരു തുക കൈക്കലാക്കിയിരിക്കും. ത്സാർഖണ്ഡ്, ബിഹാർ, വെസ്‌റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനമായി ലഭിച്ച വ്യാജകാളുകൾ വരുന്നത്. ഇത് കണ്ടെത്തി കുറ്റവാളികളെ തിരിച്ചറിയാനും തെളിയിക്കാനും വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് റൂറൽ പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.