ആലുവ: പരിക്കുകൾ വിട്ടൊഴിയാതെ നാസറുദ്ദീെൻറ കൈ. പല തവണ ഒടിഞ്ഞ കൈക്ക് പറ്റിയ പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാൻ സാമ്പത്തികശേഷിയില്ലാതെ വിഷമിക്കുകയാണ് കുട്ടമശ്ശേരി കുളത്തിങ്കര നാസറുദ്ദീൻ.
ഹോട്ടലിൽ പാചകക്കാരനായ യുവാവിന് 15 വർഷം മുമ്പുണ്ടായ അപകടത്തിൽ ൈകയും കാലും ഒടിഞ്ഞിരുന്നു. അത് ചികിത്സിച്ച് ഭേദമാക്കി. എന്നാൽ, 2015ൽ തെന്നിവീണപ്പോൾ ൈകയിലെ കമ്പി ഒടിഞ്ഞു.
അന്ന് ഇ.എസ്.ഐ ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടന്നു. കുറച്ചുനാൾ മുമ്പ് ജോലി ചെയ്യുന്ന സ്ഥലത്ത് പിന്നെയും വീണു. അപകടത്തിൽ ൈകയിലെ കമ്പി വളഞ്ഞു. എല്ല് ഒടിയുകയും ചെയ്തു. ഇത് ഓപറേഷൻ ചെയ്ത് നേരെയാക്കുന്നതിന് രണ്ടുലക്ഷം രൂപ വേണ്ടിവരുമെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ ഇ.എസ്.ഐ പരിരക്ഷ ഇല്ല. വാടകവീട്ടിൽ കഴിയുന്ന നാസറുദ്ദീന് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാസറുദ്ദീെൻറ വരുമാനംകൊണ്ടാണ് ജീവിക്കുന്നത്. കൈക്ക് പരിക്കുപറ്റിയതിനാൽ പണിക്കും പോകാൻ കഴിയാതെ വിഷമിക്കുകയാണ്. നാസറുദ്ദീനെ സഹായിക്കാൻ വാർഡ് മെംബർ മന്മഥൻ ചെയർമാനായി (9349263176) ചികിത്സ സഹായസമിതി രൂപവത്കരിച്ചു. നാസറുദ്ദീെൻറ അക്കൗണ്ട് നമ്പർ:19480100040149, ഐ.എഫ്.എസ്.സി: FDRL 0001948 (ഫെഡറൽ ബാങ്ക്, മാറമ്പള്ളി ശാഖ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.