മിന്നലിനെത്തുടർന്ന് പ്ലാക്കൽ അഷ്റഫി‍െൻറ വീടി​െൻറ ഭിത്തി തകർന്നനിലയിൽ

മിന്നലിൽ വീടിന്​ നാശനഷ്​ടം

ആലുവ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വീട് തകർന്നു. കീഴ്മാട് സൗത്ത് ചാലക്കൽ ഏഴാം വാർഡിൽ പ്ലാക്കൽ അഷ്റഫി​െൻറ വീടിനാണ് നാശം സംഭവിച്ചത്. ​ൈവദ്യുതി കണക്​ഷൻ കടന്നുപോയ ഭാഗങ്ങൾ വലിയ ശബ്​ദത്തോടെ അടർന്നുവീണു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ഭിത്തിയുടെ അവശിഷ്​ടങ്ങൾ വീണത്.

ഇവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വയറിങ്ങും സ്വിച്ചുകളും പൂർണമായി നശിച്ചു. ഇലക്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. കൂലിപ്പണിയാണ് അഷറഫിന്​. രോഗിയായ മകൾ കോവിഡ് പോസിറ്റിവായതിനാൽ ലൂർദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സ നടക്കുന്നത്. ഇതിനിടയിലാണ് ദുരിതം. അപകടവിവരം അറിഞ്ഞ അൻവർ സാദത്ത് എം.എൽ.എ വീട് സന്ദർശിച്ചു.

തകർന്ന വീടിന് നഷ്​ടപരിഹാരമായി സാമ്പത്തികസഹായം അടിയന്തരമായി അനുവദിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. നഗരസഭ വൈസ്​ ചെയർപേഴ്സൻ ജെബി മേത്തർ, കീഴ്മാട് പഞ്ചായത്ത് വാർഡ് അംഗം സതീശൻ കുഴിക്കാട്ടുമാലിൽ, മുൻ അംഗങ്ങളായ ഷാഹിറ, കെ.എം. മരക്കാർ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ എന്നിവരും എം.എൽ.എക്കൊപ്പം വീട് സന്ദർശിച്ചു. 

Tags:    
News Summary - Lighting damage to house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.