വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനിലെ ചെറുവേലിക്കുന്ന് ഹൈടെക് അംഗൻവാടി

ഹൈടെക് അംഗൻവാടിയൊരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്

ആലുവ: അറിവു തേടിയെത്തുന്ന കുരുന്നുകൾ വൃത്തിയും ആധുനിക സൗകര്യങ്ങളുമുള്ള അംഗൻവാടിയിലേക്ക് കാലെടുത്ത് വെക്കുന്നതിനായി ഹൈടെക് അംഗൻവാടിയൊരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്. വഞ്ചിനാട് ഡിവിഷനിലെ ഏറ്റവും മോശമായി കിടന്ന ചെറുവേലിക്കുന്ന് അംഗൻവാടിയെയാണ്, ബ്ലോക്ക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷൻ അംഗവും സ്ഥിരം സമിതി അധ്യക്ഷയുമായ റെനീഷ അജാസിൻറെ ശ്രമഫലമായി വാഴക്കുളം പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് അംഗൻവാടി ആക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ച് ശിശു സൗഹാർദ്ദ അംഗൻവാടിയാക്കിയത്. കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമായി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാചകത്തിനായി നല്ല രീതിയിലുള്ള അടുക്കളയും തയാറാക്കിയിട്ടുണ്ട്.

അംഗൻവാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്​ദുൽ മുത്തലിബ് നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ റെനീഷ അജാസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ അധ്യക്ഷത വഹിച്ചു. വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ അലിയാർ, മാറമ്പിള്ളി സഹകരണ ബാങ്ക് അംഗം വി.എ. അസൈനാർ, ഷമീർ തുകലിൽ, ഇബ്രാഹിം വടക്കനേത്തി, ടി.എം. അശ്റഫ്, വി.എ. അജാസ്, കോൺട്രാക്ടർ മജീദ് എന്നിവർ സംസാരിച്ചു. 1983 ൽ അംഗൻവാടി പ്രവർത്തനം തുടങ്ങിയ നാൾ മുതൽ ടീച്ചറായി സേവനമനുഷ്​ഠിക്കുന്ന വി.എ. ബീമ നന്ദി പറഞ്ഞു.

Tags:    
News Summary - high tech hitech pre school prepared in vazhakkulam block panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.