അൻസാർ, രാജേഷ്

ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് കടത്ത്; രണ്ടുപേര്‍കൂടി പിടിയില്‍

ആലുവ: ആന്ധ്രപ്രദേശിൽനിന്ന്​ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ടുപേരെക്കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയിൽ വീട്ടിൽ അൻസാർ മുഹമ്മദ് (23), ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത്‌ തടത്തിൽ വീട്ടിൽ രാജേഷ് (44) എന്നിവരെയാണ് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തികി‍െൻറ നേതൃത്വത്തിൽ പിടികൂടിയത്.

സംഘത്തിലെ പ്രധാനി പാലക്കാട് ചോക്കാട് സ്വദേശി ഷറഫുദ്ദീനെ കഴിഞ്ഞ മാസം വിശാഖപട്ടണത്തിലെ ഗ്രാമത്തിൽനിന്ന്​ അറസ്‌റ്റ് ചെയ്തിരുന്നു. രാജേഷ് ദീർഘനാളായി വിശാഖപട്ടണത്ത് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. ആന്ധ്രപ്രദേശില്‍ പൊലീസ് കേസില്‍ ഉൾപ്പെട്ടതിനാല്‍ തിരികെ കേരളത്തിലെത്തി. പിന്നീട്​ പഴയ വിശാഖപട്ടണ ബന്ധം ഉപയോഗിച്ച്​ പ്രധാന ഏജൻറായി പ്രവർത്തിച്ചുവരുകയായിരുന്നു.

അൻസാർ കഞ്ചാവിനടിമയായി ലോബിയുടെ കണ്ണിയില്‍ അകപ്പെട്ട ആളാണ്. തൊടുപുഴ, മുവാറ്റുപുഴ മേഖലകളില്‍ വിതരണം നടത്തുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണത്തി‍െൻറ പ്രധാന കേന്ദ്രം ആന്ധ്രപ്രദേശിലെ നക്‌സൽബാധിത പ്രദേശങ്ങളാണെന്ന്​ പൊലീസ്​ പറഞ്ഞു.

ആലുവ നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. അശ്വകുമാറാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ ടി.എം. സൂഫി, ജില്ല ഡാൻസാഫ് അംഗങ്ങളായ പി.എം. ഷാജി, കെ.വി. നിസാര്‍, ടി. ശ്യാംകുമാര്‍, വി.എസ്. രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സെഷൻസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Cannabis smuggled from Andhra Pradesh; Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.