വെളിയത്തുനാട് മില്ലുപടി കല്ലുകടവിൽ നിന്ന് പിടികൂടിയ മണൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാനായി ലോറിയിൽ കയറ്റുന്നു
Posted On
date_range Updated On
date_range ആലുവ കല്ലുകടവിൽ അനധികൃതമായി സൂക്ഷിച്ച മണൽ പിടികൂടി
ആലുവ: വെളിയത്തുനാട് മില്ലുപടി കല്ലുകടവിൽ മണൽ വേട്ട. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ സ്ഥിരമായി മണൽ വാരൽ നടക്കുന്നുണ്ട്. ആലുവ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ വിനോദിൻറെ നേതൃത്വത്തിലാണ് മണൽ പിടികൂടിയത്.
എസ്.ഐ അബ്ദുൽ അസീസ്, പൊലീസുകാരായ നിയാസ്, ജോർജ് , സുധീർ എന്നി പോലീസുകാരും സംഘത്തിലുണ്ടായിരുന്നു. ഓഫിസറുടെ നിർദേശത്തെ തുടർന്ന്, കടവിൽ കൂട്ടിയിട്ടിരുന്ന മണൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.