ചവറ: മർദനത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര കോയിപ്പുത്ത് വീട്ടിൽ സുരേഷ് ആൻറണി (60) ആണ് മരിച്ചത്. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ കണ്ണല്ലൂർ വില്ലേജിലെ കുമാറിനെ കോടതി റിമാൻഡ്ചെയ്തു. മറ്റൊരു പ്രതി ശുചീകരണ തൊഴിലാളിയായ ഷാജി ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പന്മന ഇടപ്പള്ളികോട്ടയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുകയായിരുന്നു മൂവരും. ജൂൈല രണ്ടിന് രാത്രിയിൽ മദ്യപാനവുമായി ബന്ധപ്പെട്ട് വാക്തർക്കവും അടിപിടിയും ഉണ്ടായി. സുരേഷ് ആൻറണിയെ കുമാറും ഷാജിയും ചേർന്ന് മർദിച്ച് അവശനാക്കി. ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് കിടന്ന സുരേഷിനെ വെള്ളിയാഴ്ച രാവിലെ നാട്ടുകാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിെക്ക ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: പരേതയായ സ്റ്റാൽസിലെസി (കുഞ്ഞുമോൾ). മക്കൾ: ദിൽജിത്ത് (ന്യൂസിലൻഡ്), നീതു. മരുമക്കൾ: അമാനുല്ല (രാജു) (കെ.എസ്.ആർ.ടി.സി ഡ്രൈവർ), അമ്പിളി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച കൊല്ലം കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ക്രിസ്ത്യൻപള്ളി സെമിത്തേരിയിൽ. ചിത്രം സുരേഷ് ആൻറണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.