Posted On
date_range Updated On
date_range കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ രണ്ടുപേർ റിമാൻഡിൽ
തൃക്കരിപ്പൂർ: കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചുവെന്ന യുവാവിെന്റ പരാതിയിൽ ചന്തേര പൊലീസ് അറസ്റ്റുചെയ്ത രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. റിയൽ എസ്റ്റേറ്റ് ഏജൻറുമാരായ തൃക്കരിപ്പൂർ തട്ടാനിച്ചേരിയിലെ ഇബ്രാഹിം (46), വടക്കേ കൊവ്വലിലെ എൻ. ഇംതിയാസ് (35) എന്നിവരെയാണ് ഹോസ്ദുർഗ് ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തത്. മണിയനൊടി ഇസ ഹൗസിലെ കെ. ഫിറോസിെന്റ (43) പരാതിയിലാണ് നടപടി. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മർദിച്ച് പണം അപഹരിച്ചുവെന്നാണ് പരാതി. ഫിറോസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.