മു​ഹ​മ്മ​ദ് മി​ർ​സാ​ദ് (മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ), ഓ​യ് നാം​റോ​ഷ​ൻ സി​ങ് (മാ​ൻ ഓ​ഫ് ദ ​മാ​ച്ച്)

മിന്നും പ്രകടനവുമായി സബ് ജൂനിയർ ഫുട്ബാൾ കിരീടം കാസർകോട്ട്

തൃ​ക്ക​രി​പ്പൂ​ർ: കാ​സ​ർ​കോ​ടി​ന്റെ ഗോ​ൾ​വ​ല ടീ​മി​ന്റെ ഉ​പ​നാ​യ​ക​ൻ കൂ​ടി​യാ​യ മി​ർ​സാ​ദി​ന്റെ കൈ​ക​ളി​ൽ ഭ​ദ്ര​മാ​യി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ കി​രീ​ടം ജി​ല്ല​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മ്പോ​ൾ ഫു​ട്ബാ​ൾ പ്ര​തീ​ക്ഷ​ക​ളും വാ​നോ​ളം. മ​ല​പ്പു​റ​ത്തി​നെ​തി​രെ മ​ധ്യ​നി​ര​യി​ൽ ക​ളി​ച്ച മ​ണി​പ്പൂ​രു​കാ​ര​ൻ ഓ​യ് നാം​റോ​ഷ​ൻ സി​ങ് നേ​ടി​യ ഏ​ക ഗോ​ളി​ലൂ​ടെ​യാ​ണ് കാ​സ​ർ​കോ​ട് ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. സെ​മി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കൊ​ട​ക്കാ​ട് കേ​ള​പ്പ​ജി ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി ഓ​യ് നാം​റോ​ഷ​ൻ സി​ങ് ഹാ​ട്രി​ക് നേ​ടി​യി​രു​ന്നു. ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ട്രോ​ഫി​യു​മാ​യാ​ണ് മ​ട​ക്കം.

ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്ന ആ​ദ്യ​പ​കു​തി​ക്ക് ശേ​ഷം കോ​ച്ച് എ.​ജി.​സി ഹം​ലാ​ദ് ആ​സൂ​ത്ര​ണം ചെ​യ്ത ഗെ​യിം പ്ലാ​ൻ വി​ജ​യ​ക​ര​മാ​യി. ടൂ​ർ​ണ​മെൻറി​ൽ ഏ​റ്റ​വും കു​റ​വ് ഗോ​ൾ- മൂ​ന്നു മാ​ത്രം വ​ഴ​ങ്ങി​യ കാ​സ​ർ​കോ​ടി​ന്റെ വ​ല കാ​ത്ത എ​ൻ. മു​ഹ​മ്മ​ദ് മി​ർ​സാ​ദ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി നേ​ടി​യാ​ണ് മി​ക​വ് തെ​ളി​യി​ച്ച​ത്.

തൃ​ക്ക​രി​പ്പൂ​ർ വെ​ള്ളാ​പ്പി​ലെ സി.​എ​ച്ച്. അ​ബ്ദു​ൽ മ​ജീ​ദ് - എ​ൻ. സു​നീ​റ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് മി​ർ​സാ​ദ്. മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ൽ മ​ല​പ്പു​റ​ത്തി​ന്റെ ഗോ​ൾ മു​ന്നേ​റ്റ​ങ്ങ​ൾ കാ​സ​ർ​കോ​ടി​ന്റെ പ്ര​തി​രോ​ധ​ത്തി​ൽ ഇ​ല്ലാ​താ​യി. ക്യാ​പ്റ്റ​ൻ കെ. ​അ​ഭ​യി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​രോ​ധം തീ​ർ​ത്ത​ത്. ടീ​മി​ന് ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ, ടി.​കെ.​എം. റ​ഫീ​ഖ്, സി​നി​മാ​താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​രി​ക്കാ​നെ​ത്തി.

Tags:    
News Summary - kasargod won Sub-junior football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.