തൃക്കരിപ്പൂർ റെയിൽവേ ഗേറ്റിലിടിച്ച് മറിഞ്ഞ പിക്അപ് വാൻ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട പിക്അപ് വാൻ റെയിൽവേ ഗേറ്റിലിടിച്ച് മറിഞ്ഞു
തൃക്കരിപ്പൂർ: നിയന്ത്രണംവിട്ട പിക്അപ് വാൻ റെയിൽവേ ഗേറ്റിലിടിച്ച് മറിഞ്ഞു. തൃക്കരിപ്പൂർ ബീരിച്ചേരിയിലാണ് അപകടം. പഴയങ്ങാടിയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് ബേക്കറി ഉൽപന്നങ്ങളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപെട്ടത്.
ഗേറ്റ് കീപ്പറുടെ മുറിയോടടുത്തുള്ള ഗേറ്റിെൻറ തൂണിലിടിച്ച് വാൻ മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ചന്തേര പൊലീസും നടക്കാവിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനം ഗേറ്റിനുള്ളിൽനിന്ന് പുറത്തേക്ക് മാറ്റി.
കണ്ണൂരിൽനിന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. വാഹന ഉടമയിൽനിന്ന് നഷ്ടം ഈടാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.