സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് പദ്ധതി ഉദ്ഘാടനം ശാന്തമ്മ ഫിലിപ്പ് നിർവഹിക്കുന്നു

സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് പദ്ധതിക്ക് തുടക്കം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾ നടത്തുന്ന നൂതന സംരംഭമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് പദ്ധതിക്ക് തുടക്കമായി. സ്ത്രീ ശാക്​തീകരണത്തി​െൻറ ഭാഗമായി കുടുംബശ്രീ യൂനിറ്റുകളെ സ്വയം സംരംഭങ്ങൾക്ക് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തി ചെയ്യുന്ന സ്​ഥലങ്ങളിൽ സ്ഥാപിക്കാനുള്ള സൈറ്റ്​ ബോർഡുകൾ ഈ സംരംഭം വഴി നിർമിക്കും. നാലു മുതൽ 20 വനിതകൾ പങ്കാളികളാകുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ നൽകിക്കഴിഞ്ഞു.

പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഉളിയം മാവിലങ്ങാട് കോളനിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശാന്തമ്മ ഫിലിപ്പ് നിർവഹിച്ചു.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.വി. പത്​മജ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, പഞ്ചായത്തംഗം എം.വി. അനിത, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, തൊഴിലുറപ്പ് എൻജിനീയർ സൻബക് ഹസീന, സി.ഡി.എസ് ചെയർപേഴ്‌സൻ സി. ചന്ദ്രമതി, കെ.വി. കോമളവല്ലി സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.