പരപ്പയിൽ കടകളിൽ മോഷണം നടത്തിയയാൾ എ.ആർ ലക്കി സെൻററിന്‍റെ സി.സി.ടി.വി കാമറ വടികൊണ്ട് തിരിച്ചുവെക്കുന്നു

പരപ്പയിൽ മൂന്ന് കടകളിൽ മോഷണം

നീ​ലേ​ശ്വ​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണാ​യ പ​ര​പ്പ​യി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം. സി.​എ​ച്ച്. കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി.​എ​ച്ച്.​കെ. സ്റ്റോ​ഴ്​​സ് കു​ത്തി​തു​റ​ന്ന് 5,000 രൂ​പ​യു​ടെ ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ബാ​ഗി​ൽ സൂ​ക്ഷി​ച്ച വി​ല​പ്പെ​ട്ട രേ​ഖ​ക​ളും മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യി. വി. ​നാ​രാ​യ​ണ​ന്റെ മ​ഹാ​ല​ക്ഷ്മി ട്രേ​ഡേ​ഴ്​​സ് മ​ല​ഞ്ച​ര​ക്ക് ക​ടയിലും കെ. ​ഷാ​ജി​യു​ടെ നാ​ഷ​ന​ൽ ഹാ​ർ​ഡ് വേ​ഴ്​​സി​ലും പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ 500 രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞു​ള്ളു.

സ​മീ​പ​ത്തെ എ.​ആ​ർ. ലോ​ട്ട​റി ക​ട​യി​ൽ പു​ല​ർ​ച്ച മൂ​ന്നി​ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ട​ക​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ വ​ടി ഉ​പ​യോ​ഗി​ച്ച് തി​രി​ച്ചു മ​റ​ച്ചു​വെ​ക്കു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ഖം​മൂ​ടി​യും ക​യ്യു​റ​യും ഷൂ​സും ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് കൈ​ലി​മു​ണ്ട് ആ​ണ് ഉ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Theft in three shops in Parappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT