നീലേശ്വരം ബി.എസ്.എൻ.എൽ ഓഫിസ് വളപ്പിലെ മോഷണം നടന്ന സ്ഥലം പൊലീസും ഡോഗ് സ്ക്വാഡും പരിശോധിക്കുന്നു

ബി.എസ്.എൻ.എൽ ഓഫിസ് വളപ്പിൽ മൂന്നരലക്ഷത്തിന്റെ കവർച്ച

നീലേശ്വരം: ബസ് സ്റ്റാൻഡിന് സമീപത്തെ ബി.എസ്.എൻ.എൽ ഓഫിസ് കോമ്പൗണ്ടിൽ കേബിൾ കവർച്ച. മൂന്നു ലക്ഷത്തിലേറെ രൂപ വിലവരുന്ന സാധനങ്ങളാണ് കവർന്നത്.

ഞായറാഴ്ച രാത്രി നടന്ന കവർച്ചവിവരം തിങ്കളാഴ്ചയാണ് അധികൃതർ അറിഞ്ഞത്. 3,10,000 രൂപ വിലവരുന്ന 430 കോപ്പർ കേബിളുകളാണ് നഷ്ടപ്പെട്ടത്. നഗര സിരാകേന്ദ്രമായ രാജാറോഡിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലസ്റ്റർ ഓഫിസ് കോമ്പൗണ്ടിൽനിന്നാണ് ഇതു കവർന്നത്. കാസർകോട്ടുനിന്ന് ഫോറിൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. സബ് ഡിവിഷനൽ എൻജിനീയർ ടി.പി. ഹാഷിറിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Rs 3.5 lakh looted from BSNL office premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.