ബ​ഡ്​​സ് സ്കൂ​ൾ കു​ട്ടി​ക​ൾ നി​ർ​മി​ച്ച​ നോ​ട്ട്ബുക്കു​ക​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ എ​ൻ.​എ​സ്. വീ​ണക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബഡ്സ് സ്കൂൾ കുട്ടികളുടെ നോട്ട്ബുക്കുകൾക്ക് വിപണിയൊരുക്കി രാജാസ് വിദ്യാർഥികൾ

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യാ​ശ ബ​ഡ്​​സ്​ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ നി​ർ​മി​ച്ച നോ​ട്ടു​ബു​ക്കു​ക​ൾ രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വി​റ്റ​ഴി​ക്കും. നി​ർ​മി​ച്ച അ​ഞ്ഞൂ​റോ​ളം നോ​ട്ട്ബു​ക്കു​ക​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത​യി​ൽ​നി​ന്ന് രാ​ജാ​സ് സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ എ​ൻ.​എ​സ്. വീ​ണ എ​റ്റു​വാ​ങ്ങി.

വൈ​സ്ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​ഭാ​ഷ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വി. ​ഗൗ​രി, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ വീ​ണ, ഗൈ​ഡ് ക്യാ​പ്റ്റ​ൻ കെ.​പി. രാ​ജേ​ശ്വ​രി, വ​ള​ന്‍റി​യ​ർ ലീ​ഡ​ർ ഋ​തി​ക ബാ​ല​ൻ, ബ​ഡ്​​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ജ​ല​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Rajas students set up a market for Buds school children's notebooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.