നീലേശ്വരം ആനച്ചാലിൽ കെ.കെ ട്രേഡേഴ്സിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം
നീലേശ്വരം: ദേശീയപാത കോട്ടപ്പുറം റോഡ് ജങ്ഷനു സമീപം ആനച്ചാലിൽ കടയിൽ മോഷണശ്രമം. കെ.പി. ജമാലിന്റെ ഉടമസ്ഥതയിലുള്ള കെ.കെ ട്രേഡേഴ്സ് ഇലക്ട്രിക്കൽ ഹാർഡ് വേഴ്സ് കടയിലാണ് ഞായറാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്.
ചുവന്ന കാറിൽ എത്തിയ മോഷ്ടാവിന് കടയുടെ പൂട്ട് പൊളിക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ല. എന്നാൽ, തിരിച്ചുപോകുമ്പോൾ മോഷ്ടാവ് കടയുടെ പുറത്ത് ഘടിപ്പിച്ചിരുന്ന ട്യൂബ്ലൈറ്റ് സെറ്റ് പിഴുതെടുത്ത് കൊണ്ടുപോയി ആശ്വാസം കണ്ടെത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടമ നീലേശ്വരം പൊലീസിൽ പരാതി നൽകി. കാമറയിൽ പതിഞ്ഞ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.