നീ​ലേ​ശ്വ​രം കാ​മ്പ​സ്

നീലേശ്വരം കാമ്പസിലെ കോഴ്‌സുകൾ മാറ്റാനുള്ള നീക്കം; ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിന്​

നീ​ലേ​ശ്വ​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ട​ത്തെ പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ​നി​ന്ന് കോ​ഴ്സു​ക​ൾ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി.​വൈ.​എ​ഫ്.​ഐ പ്ര​ക്ഷോ​ഭ​ത്തി​ന്.

വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്റെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ത്.​ തു​ട​ർ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി കാ​മ്പ​സു​ക​ൾ സ്ഥാ​പി​ച്ചു, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു അ​വ​സ​രം ഒ​രു​ക്കി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ത​ങ്ങ​ളു​ടെ സ്ഥാ​പി​ത ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​ത്.

പൊ​തു​വി​ൽ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള കാ​സ​ർ​കോ​ടി​ന്റെ വി​ദ്യാ​ഭ്യാ​സ രം​ഗം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി​യാ​ണ് 2008ൽ ​പാ​ലാ​ത്ത​ട​ത്ത് കാ​മ്പ​സ് ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ​ത്തെ വി​ല്ലേ​ജ് കാ​മ്പ​സ്‌ എ​ന്ന സ​വി​ശേ​ഷ​ത​യും പ്ര​സ്തു​ത കാ​മ്പ​സി​നു​ണ്ട്.

അ​ഞ്ചു കോ​ഴ്‌​സു​ക​ളാ​ണ് ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​യാ​ളം, ഹി​ന്ദി, മോ​ളി​ക്യൂ​ലാ​ർ ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളും ഐ.​ടി, എം.​ബി.​എ. വി​ഭാ​ഗ​ങ്ങ​ളു​ടെ സെ​ന്റ​റു​ക​ളും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ത​ദ്ദേ​ശീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യ​ട​ക്കം ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​കാ​മ്പ​സ്.

എ​ന്നാ​ൽ, നാ​ളു​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ എം.​സി.​എ സെ​ന്റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ഒ​ടു​വി​ൽ അ​ത് അ​ട​ച്ചുപൂ​ട്ടേ​ണ്ടി​യും വ​ന്നു. അ​തി​ന് പ​ക​ര​മാ​യി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ടു​ക​യോ കോ​ഴ്സ് ന​വീ​ക​രി​ക്കാ​നോ ഉ​ള്ള ശ്ര​മ​മോ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യി​ല്ല.

ര​ണ്ടു​ വ​ർ​ഷം മു​മ്പ് അ​വി​ടെ മ​റ്റൊ​രു കോ​ഴ്‌​സാ​യ എം.​എ​സ്.​സി. മോ​ളി​ക്യൂ​ലാ​ർ ബ​യോ​ള​ജി ക​ണ്ണൂ​ർ, പാ​ല​യാ​ട് ക്യാ​മ്പ​സ്സി​ലേ​ക്ക് മാ​റ്റി ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം ആ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്, മ​റ്റു പ​ല ശാ​സ്ത്ര കോ​ഴ്സു​ക​ളും മ​റ്റു ക്യാ​മ്പ​സു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.​ഇ​പ്പോ​ൾ മ​ല​യാ​ളം, ഹി​ന്ദി ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ൾ മാ​റ്റാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​മ്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​സ്തു​ത കോ​ഴ്സ് കൂ​ടി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ കാ​മ്പ​സ്‌ ത​ന്നെ ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കും.

ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്വ​പ്‌​ന​ങ്ങ​ൾ ക​രി​ഞ്ഞു പോ​കും. ഈ ​കോ​ഴ്സ് ഇ​വി​ടെ ത​ന്നെ നി​ല​നി​ർ​ത്തി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. കോ​ഴ്സു​ക​ൾ മാ​റ്റാ​നു​ള്ള നീ​ക്കം സ​ർ​വ​ക​ലാ​ശാ​ല ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ. നീ​ലേ​ശ്വ​രം ബ്ലോ​ക്ക്‌ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

Tags:    
News Summary - Move to change courses in Nileswaram campus- DYFI to protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.