അര്‍ബാസ്
Posted On
date_range Updated On
date_range 12കാരന് പീഡനം; ബാര്‍ബർ അറസ്റ്റിൽ
നീലേശ്വരം: ബാര്‍ബര്‍ ഷോപ്പിലേക്ക് വന്ന ആറാം ക്ലാസുകാരനെ പീഡനത്തിനിരയാക്കിയ തൊഴിലാളി അറസ്റ്റിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിലെ മുസ്തഫാബാദ് സ്വദേശി അര്‍ബാസിനെയാണ് (21) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുടി മുറിക്കാന്‍ വന്ന 12 വയസ്സുകാരനെ ഷോപ്പിലെ രഹസ്യമുറിയിൽ തലയിൽ ഷാമ്പൂ തേച്ചുപിടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
ഇറങ്ങിയോടിയ വിദ്യാര്‍ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെത്തി അര്‍ബാസിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അര്‍ബാസിനെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.