കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ വോ​ട്ട്, പ​ട്ടി​ക​യി​ൽ​നി​ന്ന് ത​ള്ളി​യനി​ല​യി​ൽ

നീലേശ്വരത്ത് അനധികൃത വോട്ട് തള്ളൽ

നീ​ലേ​ശ്വ​രം: 85ാം വ​യ​സ്സി​ൽ വോ​ട്ടു ചെ​യ്യാ​നാ​വി​ല്ലെ​ന്ന സ​ങ്ക​ട​ത്തി​ലാ​ണ് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചി​റ​പ്പു​റം ആ​റാം ബൂ​ത്തി​ൽ 234 ാം ന​മ്പ​ർ വോ​ട്ട​ർ എ​ൻ. കു​ഞ്ഞ​ബ്ദു​ല്ല. ഇ​ത്ത​വ​ണ അ​വ​സാ​ന വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണ് കു​ഞ്ഞ​ബ്ദു​ല്ല​യെ ഒ​ഴി​വാ​ക്കി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​ടു​ത്ത കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട മ​ക​നെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​നൊ​പ്പം കു​ഞ്ഞ​ബ്​​ദു​ല്ല​യു​ടെ വോ​ട്ടും ത​ള്ളു​ക​യാ​യി​രു​ന്നു. മ​രി​ച്ചെ​ന്ന് ക​രു​തി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ അ​നാ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കു​ഞ്ഞ​ബ്ദു​ല്ല പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് സ​മ്മ​തി​ദാ​ന​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​താ​യി ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Illegal vote rejection in Nileswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT