ആശുപത്രി വളപ്പിൽ അപകടനിലയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുനീക്കും

നീലേശ്വരം: രോഗികളുടെ തലക്ക് കീഴെയുള്ള നീലേശ്വരം താലൂക്കാശുപത്രിവളപ്പിൽ അപകടാവസ്ഥയിലുള്ള ജല അതോററ്റിയുടെ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റും. പകരം പുതിയ വാട്ടർ ടാങ്ക് നിർമിക്കും. നഗരത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നഗരസഭകളുടെ സഹായത്തോടെ ജല അതോറിറ്റി നിർവഹണ ഏജൻസിയായി നടപ്പാക്കുന്ന അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ടാങ്ക് നിർമിക്കാൻ ധാരണ.

ഇതുസംബഡിച്ച് രോഗികളുടെ തലക്ക് മുകളിൽ അപകടനിലയിലുള്ള ജലസംഭരണി എന്ന തലക്കെട്ടിൽ ‘മാധ്യമ’ത്തിൽ 2025 ഡിസംബർ 15ന് വാർത്ത പ്രസിഡീകരിച്ചിരുന്നു. താലൂക്കാശുപത്രിയിൽ സ്ഥിതിചെയ്യുന്ന 30,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിലെ വെള്ളം ആശുപത്രി ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്.

പകരം, ആശുപത്രിക്ക് സമീപത്തെ 130ഓളം കുടുംബങ്ങളും വാണിജ്യ കണക്ഷനുകളും നഗരസഭ പണമടക്കുന്ന അഞ്ചോളം പൊതുടാപ്പുകളുമാണ് സ്കീമിലുള്ളത്. കമ്പികൾ ദ്രവിച്ച് അപകടംകാത്തിരുന്ന ജലസംഭരണിയിലേക്ക് വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാജോർജും ജലസംഭരണി പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Dangerous water tank on hospital premises to be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.