Posted On
date_range Updated On
date_range ഇന്ത്യക്കുവേണ്ടി മെഡൽ നേടി ദമ്പതികൾ
നീലേശ്വരം: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മത്സരത്തിൽ കരിന്തളത്തെ ദമ്പതികൾ ഇന്ത്യക്കുവേണ്ടി മെഡൽ നേടി. 5000 മീറ്റർ ഓട്ടമത്സരത്തിൽ ബിജുവിന് സിൽവർ മെഡലും ഭാര്യ ശ്രുതി 5000 മീറ്റർ നടത്തത്തിൽ സ്വർണമെഡലും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. ഏഴിമല നേവൽ അക്കാദമി മിലിട്ടറി എൻജിനീയറിങ് സർവിസ് ഉദ്യോഗസ്ഥനും കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ട്രഷററുമാണ് ബിജു. കരിന്തളം നവോദയ ലൈബ്രറി വനിതവേദി സെക്രട്ടറിയാണ് ശ്രുതി. ശ്രീലങ്കയിൽനിന്ന് എത്തിയാലുടൻ സ്വീകരണമൊരുക്കാനുള്ള തയാറെടപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.