Posted On
date_range Updated On
date_range കാമറ തകർത്ത സംഭവം: രണ്ടു വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനം
നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിനകത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ തകർക്കുകയും കാമറ മോഷണം പോയ സംഭവത്തിലും രണ്ട് വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കാൻ പി.ടി.എ തീരുമാനം.
ആഗസ്റ്റ് 23, സെപ്റ്റംബർ രണ്ട് ദിവസങ്ങളിലായാണ് സ്കൂളിലെ ആറു സി.സി.ടി.വി കാമറകൾ മോഷണംപോയത്. ആഗസ്റ്റ് 23ന് തന്നെ സ്കൂൾ അധികൃതരും പി.ടി.എയും നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസ് എടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ സെപ്റ്റംബർ രണ്ടിന് സ്കൂൾ പ്രധാനാധ്യാപകൻ കെ. സന്തോഷ് നീലേശ്വരം സി.ഐക്ക് വീണ്ടും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.