representative image

കൃഷിയിടത്തില്‍ ഇറങ്ങി വ്യാപക നാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കുമ്പള (കാസർകോട്​): കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം അധികൃതരും ജില്ലാ ഗണ്‍ ലൈസന്‍സ്‌ഡ്‌ അസോസിയേഷനും ചേർന്ന്​ കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പന്നികളെ കണ്ടെത്തി വെടിവെച്ചു കൊന്നത്.

പുത്തിഗെ ബാഡൂര്‍ സേരാജെയിലാണ്‌ സംഭവം. ഈ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്‌ പതിവാണെന്നു പരാതി ഉണ്ടായിരുന്നു.

ഇതേ തുടര്‍ന്ന്‌ കാസര്‍കോട്‌ റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫിസര്‍ സോളമന്‍ തോംസ്‌ ജോർജ്​, സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫിസര്‍ രമേശ്‌, അസോസിയേഷന്‍ അംഗങ്ങളായ പ്രദീപ്‌ റാവു മേപ്പാട്ട്‌, കൃഷ്‌ണഭട്ട്‌, ഹരീഷ്‌, ഇസ്‌മയില്‍, ഗോവിന്ദ ഭട്ട്‌ തുടങ്ങിയവരാണ്‌ രണ്ടു പന്നികളെ വെടിവച്ചു കൊന്നത്‌. തുടര്‍ന്ന്‌ കുഴിയെടുത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ തീയിട്ട ശേഷം മൂടിയതായി അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Wild boars descended on the farm and caused extensive damage and were shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.