പ്രതീകാതമക ചിത്രം

ഓടയിൽ വീണ കോയിൻ എടുക്കവെ എട്ടാം ക്ലാസുകാരന് പാമ്പുകടിയേറ്റു

കുമ്പള: ഓടയിൽ വീണ കോയിൻ എടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസുകാരന് പാമ്പുകടിയേറ്റു. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെ കുമ്പള ടൗണിനടുത്താണ് സംഭവം.

സ്കൂൾ വിട്ട് നടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന നാണയം തെറിച്ച് ഓടയിൽ വീഴുകയായിരുന്നു. ഓടയിലേക്ക് കുനിഞ്ഞ് നാണയം എടുക്കാൻ ശ്രമിക്കവേ ഇഴ ജന്തുവിന്റെ കടിയേൽക്കുകയായിരുന്നു. കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Tags:    
News Summary - An eighth-grader was bitten by a snake while picking up a coin that fell into a drain.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.